01:26am 27 September 2026
NEWS
ചാവറയില്‍ ലോക ടൂറിസദിനാഘോഷം സംഘടിപ്പിച്ചു
26/09/2026  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചാവറയില്‍ ലോക ടൂറിസദിനാഘോഷം  സംഘടിപ്പിച്ചു
HIGHLIGHTS

കൊച്ചി ചാവറ കള്‍ച്ചര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏവിയേഷന്‍ വിദ്യാര്‍ത്ഥികളുടെ 'എന്റെ കൊച്ചി' വിര്‍ച്വല്‍ ടൂര്‍ ശ്രദ്ധേയമായി

കൊച്ചി:വിവിധതരം സംസ്‌കാരങ്ങളെ അടുത്തറിയുവാനും അതിലൂടെ നമ്മുടെ സാംസ് കാരിക  ചിന്തകളെ കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കുമെന്ന് സിനിമ സംവിധായകന്‍ പ്രജീഷ് സെന്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ചാവറ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്  നേതൃത്വത്തില്‍ ലോക ടൂറിസം ദിനാഘോഷം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏവിയേഷന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'എന്റെ കൊച്ചി - One Day Virtual Tour' ശ്രദ്ധേയമായി. കൊച്ചിയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി തയ്യാറാക്കിയ വിര്‍ച്വല്‍ ടൂര്‍, വിദേശശീയരും  സ്വദേശീയരുമായ  സഞ്ചാരികള്‍ക്ക് കൊച്ചി സന്ദര്‍ശിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ഒരൊറ്റ ടൂര്‍ ഗൈഡില്‍ ലഭ്യമാക്കുന്ന തരത്തിലാണ് ഒരുക്കിയത്.

ഹില്‍ പാലസ്, ഇടപ്പള്ളി, കടമക്കുടി, പിഴല, വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, മറൈന്‍ ഡ്രൈവ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളും അവിടുത്തെ ചരിത്ര-പൈതൃക പ്രാധാന്യവും പ്രകൃതി ഭംഗിയും മെട്രോ, വാട്ടര്‍ മെട്രോ, ലോക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു ദിവസം കൊണ്ട് കൊച്ചി എങ്ങനെ സന്ദര്‍ശിക്കാമെന്നതും ടൂര്‍ റൂട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'Explore • Experience • Preserve Kochi' (പര്യവേക്ഷണം ചെയ്യുക • അനുഭവിക്കുക • കൊച്ചി സംരക്ഷിക്കുക ) എന്ന ആശയത്തിലൂടെ ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രാധാന്യവും വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ചു. പ്രാദേശിക സമൂഹങ്ങളെ ബഹുമാനിക്കുക, പ്ലാസ്റ്റിക്-മാലിന്യം കുറയ്ക്കുക, പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കുക, ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, പ്രാദേശിക വ്യാപാരങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ സന്ദേശങ്ങളും വിര്‍ച്വല്‍ ടൂറില്‍ ഉള്‍പ്പെടുത്തി.
പ്രെജേഷ് സെന്‍ , വീഡിയോ പ്രസന്റേഷന്‍ റിലീസ് ചെയ്തു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ., ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റ ര്‍    ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സി.എം.ഐ., ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ ആര്‍. ഹരികൃഷ്ണന്‍  , ഏവിയേഷന്‍ വിഭാഗം മേധാവി ടിയ തോമസ്, ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗം മേധാവി ജയ്മോള്‍ ടോം, എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img